video
play-sharp-fill

Friday, May 23, 2025
HomeMainഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ: പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ: പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്

Spread the love

 

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ച് പരീക്ഷയ്ക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, കൂടാതെ 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയവയാണ് പരിഷ്കരണ നിർദേശം.

അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ തൊഴിലാളികൾ വീണ്ടും നാളെ മുതൽ സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമാണ് ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കരണം കൊണ്ടുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതലാണ് പരിഷ്കരണം നടപ്പിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിഷ്കരണ നിർദ്ദേശം വന്നതുമുതലേ സഹകരിക്കില്ലെന്നായിരുന്നു ഡ്രൈവിംഗ് സ്കൂൾ തൊഴിലാളികളുടെയും സംഘടനയുടെയും നിലപാട്. എന്നാൽ ചില ഇളവുകൾ വരുത്തി ഡ്രൈവിങ് പരിഷ്ക്കരണം തുടരാൻ മന്ത്രി തീരുമാനിച്ചു. ‍പ്രതിദിന ടെസ്റ്റ് 60 ആക്കിയും പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരാമെന്നും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 

 

 

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments