play-sharp-fill
ബൈക്കിലെത്തി ഭണ്ഡാരങ്ങളിലെ പണം കവരും ; പിന്നീട് പണം തീരുന്നതുവരെ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് സുഖജീവിതം ; മോഷണം പതിവാക്കിയ കമിതാക്കൾ പോലീസിൻ്റെ പിടിയിൽ

ബൈക്കിലെത്തി ഭണ്ഡാരങ്ങളിലെ പണം കവരും ; പിന്നീട് പണം തീരുന്നതുവരെ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് സുഖജീവിതം ; മോഷണം പതിവാക്കിയ കമിതാക്കൾ പോലീസിൻ്റെ പിടിയിൽ

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ കമിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ,  സരിത എന്നിവരാണ് പിടിയിലായത്.

പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവര്‍ന്ന് ഹോട്ടലുകളില്‍ മുറിയെടുത്ത് സുഖജീവിതം നയിച്ചു വരികയായിരുന്നു ഇരുവരും. പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ ക്ഷേത്രത്തില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന് ബൈക്കിന് പിന്നിലിരുന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടിയം പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. നിരവധി ക്ഷേത്രമോഷണണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് പ്രതികളുടെ പതിര് രീതി. ഇതിനുശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.