ലഹരി മരുന്നിന് അടിമയായവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന് മുൻപേ ആശുപത്രിയിൽ പ്രവേശിപ്പിക്കണം : ഡി. ജി.പി യുടെ സർക്കുലർ
തിരുവനന്തപുരം : ലഹരി ഉപയോഗത്തിന് അടിമയായവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിന് മുൻപേ ആശുപത്രിയിലേക്ക് കൊണ്ടു പോവണമെന്ന് ഡി.ജി.പി യുടെ സർക്കുലർ.
ഇവരെ, എസ്.എച്ച്. ഒ ആശുപത്രി യിലെത്തിച്ച് ആരോഗ്യനില വിലയിരുത്തണം. പോലീസ് ആസ്ഥാനത്തെ എ.ഐ.ജി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കസ്റ്റഡിയിൽ എടുത്ത പ്രതിയെ മുഴുവൻ നടപടി നിയമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്. കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്ബോള്‍ പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും അക്രമാസക്തനാകാനിടയുണ്ടോയെന്നും മുൻകൂട്ടി കണ്ടെത്തണമെന്നതടക്കം മാർഗനിർദ്ദേശങ്ങള്‍ നേരത്തേ പുറത്തിറക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണം. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അക്രമാസക്തനാകുമെന്ന് സംശയമുണ്ടെങ്കില്‍ അക്കാര്യം ഡോക്ടർമാരെ അറിയിക്കണം. അക്രമാസക്തനായാല്‍ പൊലീസ് ഉടൻ ഇടപെടണം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ചയാള്‍ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു.
വിലങ്ങ് വയ്ക്കരുത്
മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമ്ബോള്‍, ആ ജുഡിഷ്യല്‍ ഓഫീസറില്‍നിന്നു പ്രത്യേക നിർദ്ദേശം ലഭിക്കാതെ കൈയില്‍ വിലങ്ങ് വയ്ക്കരുത്. പൊലീസ് നടപടി വീഡിയോയില്‍ ചിത്രീകരിക്കണം. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം. ആല്‍ക്കോമീറ്റർ, കൈവിലങ്ങുകള്‍, ഹെല്‍മെറ്റുകള്‍, കലാപ കവചങ്ങള്‍ എന്നിവ കരുതണം. വ്യക്തിയുടെ പരുക്കുകള്‍, ആരോഗ്യനില, മാനസികനില, അപകടസാദ്ധ്യത എന്നിവ ഉള്‍പ്പെടെ ആശുപത്രി അധികൃതരെയും ഡോക്ടറെയും മുൻകൂട്ടി അറിയിക്കണം.