video
play-sharp-fill
പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു ;  2020ലേക്ക് ആദ്യം കടന്നത് സമോവ

പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു ; 2020ലേക്ക് ആദ്യം കടന്നത് സമോവ

 

സ്വന്തം ലേഖകൻ

സമാവോ: പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു . പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്.

ന്യൂസിലാൻഡിലെ ഓക്ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. ന്യൂസിലാൻഡിനുശേഷം ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കർ ദ്വീപ് , ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുന്നത്. ലണ്ടണിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്‌ബോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.