play-sharp-fill
പുതുവത്സരഘോഷത്തിൻ്റെ മറവിൽ മയക്കുമരുന്ന് കടത്ത്; പരിശോധന കർശനമാക്കി എക്സൈസും കസ്റ്റംസും

പുതുവത്സരഘോഷത്തിൻ്റെ മറവിൽ മയക്കുമരുന്ന് കടത്ത്; പരിശോധന കർശനമാക്കി എക്സൈസും കസ്റ്റംസും

സ്വന്തം ലേഖകൻ

കൊച്ചി: പുതുവത്സരഘോഷത്തിൻ്റെ മറവിലുള്ള മയക്കുമരുന്ന് കടത്ത് തടയാനൊരുങ്ങി എക്സൈസും കസ്റ്റംസും. ഹോട്ടലുകളിലും റിസോർട്ടുകളിലും പരിശോധനകൾ തുടരുകയാണ്.


അതേസമയം യൂറോപ്പിൽ നിന്ന് കൊച്ചിയിലേയ്ക്ക് സിന്തറ്റിക്ക് ലഹരിമരുന്ന് കടത്തിയ യുവാക്കളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വിദേശത്തു നിന്നും കൊച്ചിയിലേയ്ക്ക് ലക്ഷങ്ങൾ വിലയുള്ള സിന്തറ്റിക്ക് ലഹരി മരുന്നുകൾ കടത്തിയ തായി കണ്ടെത്തിയിരുന്നു.

ന്യൂ ഇയർ പാർട്ടി ലക്ഷ്യമാക്കിയാണ് സ്പെയിനിൽ നിന്നുൾപ്പടെ മയക്കുമരുന്ന് എത്തിച്ചതെന്നും കണ്ടെത്തിയിരുന്നു.

പാലാരിവട്ടം തമ്മനം സ്വദേശികളായ യുവാക്കളാണ് സിന്തറ്റിക്ക് ലഹരിമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും കസ്റ്റംസിന് വ്യക്തമായിരുന്നു.
ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ചരസ് അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തിരുന്നു.എന്നാൽ യുവാക്കൾ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ഇസ്രയേലി ഡി ജെ സജാങ്കെയെ കൊച്ചിയിലെത്തിച്ചത് ഈ യുവാക്കളാണ്.
ഡി ജെ പാർട്ടിയുടെ മറവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയാൻ എക്സൈസും കർശന നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. സംശയമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും സംയുക്തമായി പരിശോധനകൾ തുടർന്നു വരികയാണ്. അതിർത്തികളിലും എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേ സമയം വിമാനത്താവളങ്ങളും തുറമുഖവും കേന്ദ്രീകരിച്ച് കസ്റ്റംസും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.