കൊച്ചിക്ക് നഷ്ടം…! മൂന്നാം വന്ദേഭാരത് കേരളത്തിലെ മറ്റൊരു റൂട്ടിലേക്ക് മാറ്റും; തീരുമാനം സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം

Spread the love

തിരുവനന്തപുരം: തിരക്കേറിയ ബംഗളുരു – എറണാകുളം അന്തര്‍സംസ്ഥാന റൂട്ടില്‍ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദം മൂലം മുടക്കിയതായി ആരോപണം.

ബംഗളുരു റൂട്ടിനായി മാര്‍ച്ചില്‍ കിട്ടിയ വന്ദേഭാരത് റേക്ക് കൊല്ലം സ്റ്റേഷനില്‍ കിടക്കുകയാണ്. കേരളത്തിന് കിട്ടിയ മൂന്നാം വന്ദേഭാരത് ആണിത്.

ബംഗളുരു റൂട്ട് മാറ്റി, തിരുവനന്തപുരം – ചെന്നൈ, തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ടില്‍ ഓടിക്കാനാണ് പുതിയ ആലോചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 11.30ന് ബാംഗ്‌ളൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8ന് എറണാകുളത്തും അവിടെ നിന്ന് രാവിലെ 9 ന് തിരിച്ച്‌ രാത്രി 10ന് ബാംഗ്‌ളൂരിലും എത്തും വിധമാണ് സര്‍വീസ് നിശ്ചയിച്ചത്. ഇത് സ്വകാര്യലക്ഷ്വറി ബസുകള്‍ക്ക് ഭീഷണിയായിരുന്നു.