video
play-sharp-fill

അതിതീവ്ര കൊറോണ വൈറസ്; യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേര്‍ നിരീക്ഷണത്തില്‍

അതിതീവ്ര കൊറോണ വൈറസ്; യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേര്‍ നിരീക്ഷണത്തില്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: അതിതീവ്ര കൊറോണ വൈറസ് കേരളത്തില്‍ റിപ്പോര്‍ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കോഴിക്കോട് രണ്ടു വയസുളള കുട്ടിക്കും അച്ഛനും, ആലപ്പുഴക്കാരായ ദമ്പതികള്‍, കോട്ടയത്തു നിന്നുളള ഇരുപതുകാരി, കണ്ണൂര്‍ സ്വദേശി ഇരുപത്തൊമ്പതുകാരന്‍ എന്നിവരിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. യുകെയില്‍ നിന്നെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ കേരളത്തിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സാധാണ കോവിഡ് വൈറസിനേക്കാള്‍ എഴുപത് ശതമാനം വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്.

21 പേരുടെ ഫലം വരാനുണ്ട്. ഡിസംബര്‍ മാസത്തില്‍ 1600 പേരാണ് യുകെയില്‍ നിന്നെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിംളുകള്‍ പുണെയില്‍ അയച്ച് പരിശോധിക്കും. യുകെയില്‍ നിന്ന് വന്നവരും സമ്പര്‍ക്കത്തിലായവരും സ്വയം വെളിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ഥന. രാജ്യത്ത് ഇതുവരെ അതിതീവ്ര വൈറസ് ബാധ 58പേര്‍ക്ക് സ്ഥിരീകരിച്ചു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന കര്‍ശനമായിരുന്നില്ല. ഇതിനകം പ്രാദേശിക വ്യാപനം നടന്നിരിക്കാമെന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികില്‍സയിലുളളത് കേരളത്തിലാണ്.