ആലപ്പുഴയിൽ പുതിയ കലക്ടറായി അലക്സ് വർഗീസ്

Spread the love

 

ആലപ്പുഴ: ജില്ലയിൽ അടിയന്തരമായി ജില്ലാ കലക്ടറെ മാറ്റി,  പുതിയ ജില്ലാ കലക്ടറായി അലക്സ് വർഗീസ്.  നിലവിലുള്ള കലക്ടർ ജോൺ വി.സാമുവലിനു പകരം  ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്നാണ് ഉത്തരവ്.

video
play-sharp-fill

സിപിഐ അനുകൂല ജോയന്റ് കൗൺസിലുമായുള്ള ഭിന്നതയാണു മാറ്റത്തിനു കാരണമെന്നാണു സൂചന. ഇന്നലെ രാത്രിയാണ് പുതിയ കലക്ടറെ നിയമിച്ച  ഉത്തരവ് ഇറക്കിയത്.  അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിർദേശിച്ചിരുന്നു. രണ്ടു വർഷത്തിനിടെ ആലപ്പുഴയിൽ എത്തുന്ന ഏഴാമത്തെ കലക്ടറാണ് അലക്സ് വർഗീസ്.