play-sharp-fill
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥർക്കായി പുത്തൻ കാറുകൾ വരുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥർക്കായി പുത്തൻ കാറുകൾ വരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവരാവകാശ കമ്മിഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും മറ്റുമായി 14 കാറുകൾ കൂടി വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുമ്പ് വാങ്ങിയ 6 കാറുകൾക്കു കൂടി ഉപധനാഭ്യർഥന നടത്തിയിട്ടുണ്ട്. കെൽപാം ചെയർമാൻ, 4 വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, പാരിപ്പള്ളി മെഡിക്കൽ കോളജ്, കേരള ജുഡീഷ്യൽ കമ്മിഷൻ, ഇടുക്കി ലേബർ കോടതി, സഹകരണ ട്രൈബ്യൂണൽ തുടങ്ങിയവർക്കു വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.പുതുതായി വാങ്ങുന്ന 14 കാറുകൾക്കുമായി ധനമന്ത്രി നിയമസഭയിൽ ഉപധനാഭ്യർഥന വച്ചെന്നാണ് റിപ്പോർട്ടുകൾ. 1.42 കോടിയോളം രൂപ കാർ വാങ്ങുന്നതിന് പ്രാഥമികമായി അനുവദിച്ചെന്നാണ് സൂചന. അധികം തുക ചെലവായാൽ ഇതും സർക്കാർ അനുവദിച്ചു നൽകും. വിവരാവകാശ കമ്മിഷണർമാർ ഇന്നോവയാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ മാരുതി സിയാസ് കാർ മതിയെന്നു ധനവകുപ്പു തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.