നവജാത ശിശുവിന് 13 കൈവിരലുകളും 12 കാല്‍ വിരലുകളും ; ദൈവം അനുഗ്രഹിച്ചതെന്ന് കുടുംബം

Spread the love

അത്ഭുതമായ് 13 കൈവിരലുകളും 12 കാല്‍ വിരലുകളുമായി ജനിച്ച നവജാത ശിശു. കർണാടകയിലെ ബാഗല്‍കോട്ടിലാണ് അസാധാരണ സംഭവം. 35 കാരിയായ ഭാരതിയാണ് 25 വിരലുകള്‍ ഉള്ള കുഞ്ഞിന് ജന്മം നല്‍കിത്.

കുഞ്ഞിന് വലതു കൈയില്‍ ആറ് വിരലുകളും ഇടതു കൈയില്‍ ഏഴ് വിരലുകളുമാണ് ഉള്ളത്. ഒരോ കാലിലും ആറ് വിരലുകളുമാണ് ഉള്ളത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കാൻ സാധിച്ചതില്‍ സന്തോഷം എന്ന് ഭാരതി പറഞ്ഞു. കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്ന് അച്ഛനായ ഗുരപ്പ കോണൂർ സന്തോഷം പ്രകടിപ്പിച്ചു. ഇതൊരു ദൈവാനുഗ്രഹമാണെന്നും ഗുരപ്പ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത് എന്ന് ഡോക്ടർ പറഞ്ഞു. ശിശുക്കളില്‍ അധിക വിരലുകളും കാല്‍വിരലുകളും ഉണ്ടാകുന്ന അപൂർവ ജനിതക വൈകല്യമാണ് ഇത്.