
കാസർഗോഡ് തൃക്കരിപ്പൂരിൽ റെയിൽപ്പാളത്തിൽ വീണ്ടും കരിങ്കല്ലുകൾ നിരത്തി;നേത്രാവതി കല്ലിനു മുകളിലൂടെ കടന്നുപോയി, എഞ്ചിൻ ഉലയുന്ന ശബ്ദം കേട്ട ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു; പോലീസെത്തി പരിശോധന നടത്തി
കാസർകോട് തൃക്കരിപ്പൂരിൽ റെയിൽവേ പാളത്തിൽ വീണ്ടും കരിങ്കല്ലുകൾ വച്ചു. തൃക്കരിപ്പൂർ ബീച്ചേരി റെയിൽവേ ഗേറ്റിന് സമീപമാണ് പാളത്തിനു മുകളിൽ കരിങ്കല്ല് വച്ചത്. ഞായറാഴ്ച രാത്രി 7.55 ന് തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) കല്ലിനു മുകളിലൂടെ കടന്നുപോയി.
എഞ്ചിൻ ഉലയുന്ന ശബ്ദം കേട്ട ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസവും ഇത്തരത്തിൽ ട്രാക്കിൽ കല്ലുകൾ നിരത്തി വെച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചന്തേര പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Third Eye News Live
0