നേർവഴിക്ക് നടത്താൻ പൊലീസ്..! കുറ്റവാളികളെ പ്രൊബേഷൻ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവർത്തനം ചെയ്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കും; പ്രോബേഷൻ പക്ഷാചരണം -2022ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നടത്തി

നേർവഴിക്ക് നടത്താൻ പൊലീസ്..! കുറ്റവാളികളെ പ്രൊബേഷൻ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവർത്തനം ചെയ്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കും; പ്രോബേഷൻ പക്ഷാചരണം -2022ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: പ്രോബേഷൻ പക്ഷാചരണം -2022 ജില്ലാതല ഉദ്ഘാടനം നടത്തി. ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണെങ്കിലും കേസിന്റെ സാഹചര്യം,കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റവാളിയുടെ പ്രകൃതം, കുടുംബ പശ്ചാത്തലം, പൂർവ്വകാല ചരിത്രം എന്നിവ കണക്കിലെടുത്ത് ചില വ്യവസ്ഥകൾക്ക് വിധേയമായി ഒരു കുറ്റവാളിയുടെ ജയിൽശിക്ഷ മാറ്റിവയ്ക്കുന്ന സംവിധാനമാണ് പ്രൊബേഷൻ.

സംസ്ഥാനത്ത് പ്രൊബേഷൻ സംവിധാനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസുകൾ വഴി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘നേർവഴി’ ഇത്തരത്തിൽ കുറ്റവാളികളെ പ്രൊബേഷൻ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവർത്തനം ചെയ്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാർ ആക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ജില്ലാതല ഉദ്ഘാടനവും, പോലീസ് ഓഫീസേഴ്സിനുള്ള സെമിനാറും ഇന്ന് രാവിലെ 10 മണിക്ക് പോലീസ് ക്ലബ്ബിൽ വച്ച് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രി. സുജിത്ത് കെ.എൻ(അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജ് )ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോൺ എം, ജില്ലാ പ്രൊബേഷൻ ഓഫീസർ മായാമോൾ വി.കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. DLSA സെക്രട്ടറി, സുധീഷ് കുമാർ, വിജയപ്രതാപൻ എന്നിവരുടെ നേത്രത്വത്തില്‍ ക്ലാസ്സുകൾ നടത്തി .