play-sharp-fill
നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; എട്ട് പേരുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; എട്ട് പേരുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളികളുടെ ജീവനെടുത്തത് കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്.

വിനോദ സഞ്ചാരത്തിനായി പോയ ഇവർ കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്കാണ് എല്ലാവരും റിസോർട്ടിൽ എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാൻ ഹീറ്റർ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മെണോക്‌സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തണുപ്പ്കാലത്ത് വീട്ടിനുള്ളിൽ ചൂട് പകരുന്നതിനായി സ്ഥാപിക്കുന്ന ഹീറ്ററുകളിലെ തകരാറു നിമിത്തമാണ് കാർബൺ മെണോക്‌സൈഡ് ലീക്കാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർബൺ മേണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി

പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലും കത്തൽ താപപ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിൽ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാർബൺ മേണോക്‌സൈഡ്. ഈ വാതകത്തിന് നിറമോ മണമോ രുചിയോ ഇല്ലാത്തത് മൂലം കാർബൺ മേണോക്‌സൈഡ് അത്യന്തം അപകടകാരിയായി മാറുന്നു.

ശ്വസിക്കുമ്പോൾ ഓക്‌സിജനിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന കാർബൺ മേണോക്‌സൈഡ് രക്തത്തിൽ കലരുന്നതിലൂടെയാണ് ആരുടെയും മരണം സംഭവിക്കുന്നത്. അടച്ചിട്ട മുറികൾക്കുള്ളിലോ വാഹനങ്ങൾക്ക് അകത്തോ ഇത്തരത്തിൽ കാർബൺ മേണോക്‌സൈഡ് ലീക്കാവുമ്പോൾ രക്ഷപ്പെടാനുള്ള സാധ്യത തുലോം കുറവാണ്. ഉറക്കത്തിനിടയിൽ നിരവധി പേരുടെ മരണം കാർബൺ മേണോക്‌സൈഡെന്ന നിശബ്ദ കൊലയാളി കവർന്നെടുത്തിട്ടുണ്ട്. കുറഞ്ഞ അളവിൽ കാർബൺ മേണോക്‌സൈഡ് ഉള്ളിലെത്തുന്നയാളിനെ വളരെ വേഗം ശുദ്ധവായു സഞ്ചാരമുള്ളിടത്ത് എത്തിക്കണം.

ഹീറ്റർ പോലുള്ള ഉപകരണങ്ങൾ സമയാ സമയത്ത് വിദഗ്ദ്ധനെ കൊണ്ട് അറ്റകുറ്റ പണികൾ നടത്തിയും, കാർബൺ മേണോക്‌സൈഡ് ചോർച്ച കണ്ടെത്തുന്ന അലാമുകൾ ഘടിപ്പിച്ചും വാതക ചോർച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാം.

Tags :