നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും; നിര്‍ദേശം മുന്നോട്ടുവെച്ച്‌ ജെൻ സീ പ്രക്ഷോഭകര്‍

Spread the love

കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സീ പ്രക്ഷോഭകർ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഇടക്കാല സർക്കാർ മേധാവിയായി തിരഞ്ഞെടുത്തു.

video
play-sharp-fill

ബുധനാഴ്ച അവർ ജെൻ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഭൂരിഭാഗവും യുവാക്കളടങ്ങുന്ന പ്രക്ഷോഭകർ കുറച്ചുകാലമായി നേപ്പാളില്‍ അഴിമതിക്കെതിരെ പ്രചാരണം നടത്തിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജി, ഒരു ദേശീയ സർക്കാരിന്റെ രൂപീകരണം, അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ കർശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.