
നേപ്പാളിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിൽ തീവ്രത 6.4 രേഖപ്പെടുത്തി; 69 പേർ മരിച്ചതായി റിപ്പോർട്ടുകൾ; നിരവധിപ്പേർക്ക് പരിക്ക്; ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ നിരവധി ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു
സ്വന്തം ലേഖകൻ
കാഠ്മണ്ഡു: നേപ്പാളിൽ വെള്ളിയാഴ്ച അർദ്ധരാത്രിയുടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളിൽ ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിഞ്ഞാറൻ നേപ്പാളിലെ ജജാർകോട്ട് ജില്ലയിലെ റാമിഡൻഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം 11:47 ഓടെ ഭൂചലനം ഉണ്ടായത്. പരിക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി മൂന്ന് സുരക്ഷ ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ അറിയിച്ചു.
Third Eye News Live
0