
കോട്ടയം: വടക്കൻ കുട്ടനാട്ടിൽ മില്ലു കാരും അവരുടെ ഏജന്റുമാരും ചേർന്ന് നെൽ കർഷകരെ കബളിപ്പിക്കുന്നു.ക്വിന്റലിന് 23 കിലോയോളം കിഴിവാണ് ഇവർ ചോദിക്കുന്നത്. ചില പാഡി ഓഫീസർമാരും മില്ലുകാർക്കൊപ്പം ചേർന്നിട്ടുണ്ട്.
പ്രതിഷേധം ശക്തമായപ്പോൾ.കുമരകം – ചേര്‍ത്തല റോഡ് ഉപരോധിച്ച് നെല്‍ കര്‍ഷകര്‍.
കൊയ്തു കൂട്ടിയ നെല്ല് പാടത്ത് കെട്ടികിടക്കുന്ന അവസ്ഥയുണ്ട്. മില്ലുടമകളും ഏജന്റുമാരും ചേര്‍ന്നു തങ്ങളെ കബളിപ്പിക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു. ക്വിന്റലിന് 23 കിലോയോളം വേണമെന്നാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്.
നെല്ല് സംഭരണം വൈകിപ്പിക്കാനണ് മില്ലുകാര്‍ ശ്രമിക്കുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതോടൊപ്പം ചില പാഡി ഓഫീസര്‍മാര്‍ മില്ലുകാര്‍ക്ക് അനൂകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചാണ് കര്‍ഷകര്‍ റോഡ് ഉപരോധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരമണിക്കൂറോളം നേരം കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്നു പാഡി ഓഫീസറും മല്ലുടമകളുമായുള്ള ചര്‍ച്ചയ്ക്ക് തീരുമാനമായിട്ടുണ്ട്. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണു കര്‍ഷകര്‍ക്കുള്ളത്.



