നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം ഇനിയുണ്ടാകില്ല: സഹകരണ മേഖലയിലെ റൈസ് മില്ല് നിർമ്മാണം ആദ്യ ഘട്ടം പൂർത്തിയായി: ആദ്യമില്ല് കോട്ടയം കൂടല്ലൂരിൽ.

Spread the love

കോട്ടയം: നെല്ല് സംഭരണത്തിലെയും പണം വിതരണത്തിലെയും അനിശ്‌ചിത്വതങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍, സ്വകാര്യമില്ലുകളുടെ കുത്തക അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ സഹകരണവകുപ്പ് ആരംഭിക്കുന്ന റൈസ്‌ മില്ലിന്റെ നിര്‍മാണം രണ്ടാംഘട്ടത്തിലേക്ക്‌.

കിടങ്ങൂര്‍ കൂടല്ലൂര്‍ കവലക്ക്‌ സമീപത്ത്‌ ഉയരുന്ന മില്ലിന്റെ ആദ്യഘട്ടമായി ഓഫിസ്‌ സമുച്ചയം പൂര്‍ത്തിയായി. പദ്ധതിയ്‌ക്കായി ജര്‍മനിയില്‍നിന്ന്‌ ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്‌. നേരത്തെ മില്ലിനായി ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിരുന്നു.

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം ആസ്‌ഥാനമാക്കി രൂപീകരിച്ച കേരള പാഡി പ്രൊക്യുര്‍മെന്റ്‌ പ്രോസസിങ്‌ ആന്റ്‌ മാര്‍ക്കറ്റിങ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ (കാപ്‌കോസ്‌) 80 കോടി ചെലവിട്ട്‌ മില്ല്‌ സ്‌ഥാപിക്കുന്നത്‌. കിടങ്ങൂര്‍ കൂടല്ലൂര്‍ കവലയ്‌ക്കു സമീപം പത്തേക്കര്‍ സ്‌ഥലത്താണു ഗോഡൗണും ആധുനികമില്ലും സ്‌ഥാപിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂതനമായ ജര്‍മ്മന്‍ സാങ്കേതിക വിദ്യയാണ്‌ മില്ലിനായി പ്രയോജനപ്പെടുത്തുന്നത്‌. ആന്ധ്ര, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലെ മില്ലുകള്‍ സന്ദര്‍ശിച്ച്‌ പഠനം നടത്തിയശേഷമാണ്‌ വിദഗ്‌ധസംഘം രൂപരേഖ തയാറാക്കിയത്‌. 50,000 മെട്രിക്‌ ടണ്‍ നെല്ല്‌ സംസ്‌ക്കരിക്കാന്‍ ശേഷിയുള്ളതാകും മില്ല്‌. നെല്ല്‌ സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസ്‌, ഈര്‍പ്പം ക്രമീകരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയ്‌ക്കാണ്‌ നിര്‍മാണചുമതല.

ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഉല്‍പാദനം ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ കാപ്‌കോസ്‌ അധികൃതര്‍ പറഞ്ഞു.കുട്ടനാട്‌, അപ്പര്‍ കുട്ടനാട്‌ മേഖലയിലെ കര്‍ഷകരില്‍നിന്ന്‌ നെല്ല്‌ സംഭരിച്ച്‌ കുത്തി അരിയാക്കി വിപണനം ചെയ്യാനാണ്‌ കാപ്‌കോസ്‌ ലക്ഷ്യമിടുന്നത്‌. മറ്റ്‌ ജില്ലകളിലും മില്ലുകള്‍ സ്‌ഥാപിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്‌.

സഹകരണ കണ്‍സോര്‍ഷ്യം, നബാര്‍ഡ്‌, കേരള ബാങ്ക്‌ എന്നിവ വഴി ഇതിനാവശ്യമായ തുക കണ്ടെത്തും. നേരത്തെ, നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്‌ട്രക്ച്ചറല്‍ ഡെവലപ്പ്‌മെന്റ്‌ ഫണ്ട്‌ (ആര്‍.ഐ.ഡി.എഫ്‌) പദ്ധതി പ്രകാരം 74 കോടിയുടെ ധനസഹായം ലഭിച്ചിരുന്നു. 48 സഹകരണ സംഘങ്ങളില്‍ നിന്ന്‌ 6.33 കോടി ഓഹരിയായും സൊസൈറ്റി ശേഖരിച്ചിരുന്നു. കാപ്‌കോസ്‌ പദ്ധതിക്ക്‌ 10 കോടിയുടെ ധനസഹായവും സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
[10:05 am, 15/7/2025] [email protected]: Shared