
ആലപ്പുഴ: നെല്ലിന്റെ പ്രോത്സാഹന ബോണസ് നിറുത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നെല്‍കർഷക സംരക്ഷണ സമിതി നാളെ കോട്ടയം ഹെഡ്പോസ്റ്റാഫിലേക്ക് മാർച്ച് നടത്തും.
മാർച്ചിന്റെ പ്രചരണാർത്ഥം കാവാലം തട്ടാശ്ശേരി ജംഗ്ഷനില്‍ പ്രതിഷേധയോഗം നടത്തി. ജനറല്‍ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.വേലായുധൻ നായർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, കോഴിച്ചാല്‍ പാടശേഖരസമിതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റ് രമേശൻ പാണ്ടിച്ചേരി, വൈസ് പ്രസിഡന്റ് പി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറി ഷാജി പണിക്കരപറമ്പില്, ജോബി മൂലമുന്നം, കണ്‍വീനർ ഇ.എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു.



