video
play-sharp-fill

സംക്രാന്തി നീലിമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അതിക്രമിച്ചു കയറി മൂത്രമൊഴിച്ചു; സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്; മദ്യലഹരിയിൽ അതിക്രമം നടത്തിയവർ ആശുപത്രിയിൽ

സംക്രാന്തി നീലിമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അതിക്രമിച്ചു കയറി മൂത്രമൊഴിച്ചു; സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്; മദ്യലഹരിയിൽ അതിക്രമം നടത്തിയവർ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംക്രാന്തിയിലെ നീ്‌ലിമംഗലം ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ മദ്യ ലഹരിയിൽ സാമൂഹ്യ വിരുദ്ധർ അതിക്രമിച്ച് കയറി മൂത്രമൊഴിച്ചു.

ഖബർസ്ഥാനിൽ അതിക്രമിച്ചു കയറി മൂത്രമൊഴിച്ച സംഘത്തിലെ മൂന്നു പേരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ഇവിടെ ഖബർസ്ഥാനിൽ അതിക്രമിച്ച് കയറിയ സംഘം മൂത്രമൊഴിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഈ സംഘം. ഇത് കണ്ടു നിന്ന ആളുകൾ ഇവരെ ചോദ്യം ചെയ്തു.

ഇതോടെ ചോദ്യം ചെയ്ത ആളുകളെ സംഘം കയ്യേറ്റം ചെയ്തു. ഇതേ തുടർന്നു സംഘർഷം രൂക്ഷമായി. ഇതിനിടെ കൂടുതൽ ആളുകൾ എത്തുകയും, സാമൂഹ്യ വിരുദ്ധ സംഘത്തെ ആക്രമിക്കുകയായിരുന്നു.

സംഘർഷത്തിൽ മൂന്നു പേർക്കും സാരമായി പരിക്കേറ്റു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്ത് എത്തി. തുടർന്നു പൊലീസ് സംഘം ചേർന്നാണ് യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.