
ആലപ്പുഴ: 2024 ലെ നെഹ്റു ട്രോഫി ജലമേള മത്സരഫലം
സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതിയിൽ അന്തിമതീരുമാനം
വിശദമായ പരിശോധനയ്ക്കു ശേഷം
എടുക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടറും എൻ.ടി.ബി.ആർ.സൊസൈറ്റി ചെയർമാനുമായ അലക്സ് വർഗീസ് അറിയിച്ചു.
പരാതികൾ പരിഗണിക്കുന്നതിനായി എൻടിബിആർ 2024 ജൂറി ഓഫ് അപ്പീൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി.എബ്രഹാം, ജില്ലാ ഗവൺമെൻറ് പ്ലീഡർ അഡ്വ.വേണു, ജില്ലാ ലോ ഓഫീസർ അഡ്വ. അനിൽകുമാർ, എൻ.റ്റി.ബി.ആർ

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുൻ എംഎൽഎ സി.കെ.സദാശിവൻ, ചുണ്ടൻ വള്ളം ഉടമ അസോസിയേഷൻ പ്രസിഡൻറ്ആർ.കെ കുറുപ്പ് എന്നിവർ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.
ഇന്ന് ചേർന്ന ജൂറി ഓഫ് അപ്പീൽ യോഗത്തിൽ പരാതി കക്ഷികളെയും ബന്ധപ്പെട്ടവരെയും നേരിൽ കേട്ടു.
പരാതിക്കാരായ വില്ലേജ് ബോട്ട് ക്ലബ് പുതിയ വാദമുഖങ്ങൾ ഉയർത്തിയിട്ടുള്ള സാഹചര്യത്തിലും കുമരകം ടൗൺ ബോട്ട് ക്ലബ് ചില രേഖകൾ സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിലും വിഷയത്തിൽ
വിശദമായ പരിശോധന വേണമെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനം അറിയിക്കുമെന്ന് ജില്ല കളക്ടർ പറഞ്ഞു.