Spread the love

കണ്ണൂര്‍: ഏറനാട് എക്‌സ്പ്രസിന്റെ ശൗചാലയത്തിനുള്ളില്‍ നാലരവയസ്സുള്ള പെണ്‍കുട്ടി കുടുങ്ങി. ടവര്‍ ബോള്‍ട്ട് തുറക്കാനാകാത്തതായിരുന്നു കാരണം. മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിലാണ് സംഭവം. 20 കിലോമീറ്ററോളം ദൂരം പേടിച്ച്‌ നിലവിളിച്ച കുട്ടിയെ പൂട്ട് പൊളിച്ച്‌ പുറത്തെത്തിച്ചു.

video
play-sharp-fill

പഴയങ്ങാടി സ്റ്റേഷനില്‍നിന്ന് പിന്നിലെ ജനറല്‍ കോച്ചില്‍ ഹിന്ദി സംസാരിക്കുന്ന കുടുംബത്തോടൊപ്പമാണ് കുട്ടി കയറിയത്. ഒറ്റയ്ക്ക് ശൗചാലയത്തില്‍ പോയ കുട്ടി ഉള്ളില്‍ കയറി വാതില്‍ ബോള്‍ട്ടിട്ടു. പിന്നിട് വാതില്‍ തുറക്കാനാകാതെ കുട്ടി നിലവിളിച്ചു. പുറത്ത് രക്ഷിതാക്കളുടെ കരച്ചിലായി. ഇവരുടെ വെപ്രാളം കണ്ട് യാത്രക്കാരിയായ എം. ലിജ ട്രെയിന്‍ ടൈം അലര്‍ട്ട് ഗ്രൂപ്പ് അഡ്മിന്‍ സുരേഷ് കണ്ടങ്കാളിക്ക് ശബ്ദസന്ദേശം അയച്ചു.

ഇതേ വണ്ടിയിലുണ്ടായിരുന്ന സുരേഷ് ഉടന്‍ കണ്ണൂര്‍ റെയില്‍വെ സംരക്ഷണസേനയെയും റെയില്‍വേ പോലീസിനെയും അറിയിച്ചു. റെയില്‍ മദദ് വഴിയും പരാതി അയച്ചിരുന്നു. വണ്ടി 9.52-ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ അധികൃതര്‍ കാത്തുനിന്നിരുന്നു. മെക്കാനിക്കല്‍ വിഭാഗം പൂട്ടുപൊളിച്ച്‌ കുട്ടിയെ പുറത്തെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group