കുറഞ്ഞ സമയത്തിൽ കുതിച്ച് പാഞ്ഞ് ചുണ്ടനുകൾ ; നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലിലേക്ക് കടന്ന് നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടനുകൾ

Spread the love

ആലപ്പുഴ : പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലിലേക്ക് കടന്ന് നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടനുകൾ.

ഹീറ്റ്സിൽ മികച്ച സമത്തിൻ്റെ അടിസ്‌ഥാനത്തിലാണ് ഫൈനൽ പ്രവേശനം.

നടുഭാഗം (4.20 മിനിട്ട്), നിരണം (4.21 മിനിട്ട്), മേൽപ്പാടം (4.22 മിനിട്ട്), വീയപുരം (4.21 മിനിട്ട്) എന്നിങ്ങനെയാണ് ഹീറ്റ്സിലെ സമയക്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹീറ്റ്സിൽ നാലാമതെത്തിയ വള്ളം ഒന്നാം ട്രാക്കിലും രണ്ടാമതെത്തിയ വള്ളം രണ്ടാം ട്രാക്കിലും ഒന്നാമതെത്തിയ വള്ളം മൂന്നാം ട്രാക്കിലും മുന്നാമതെത്തിയ വള്ളം നാലാം ട്രാക്കിലും ഫൈനലിൽ മത്സരിക്കും.

ഒന്നിലേറെ വള്ളങ്ങൾ ഒരേസമയത്തു ഫിനിഷ് ചെയ്തതാൽ സംയുക്‌ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാൻ അനുവദിക്കും.