video
play-sharp-fill

ഞങ്ങൾ ഇന്നു പറയുന്നത് നെഹ്റു അന്നു പറഞ്ഞതു ;  പണ്ഡിറ്റ് നെഹ്റു വർഗീയവാദിയായിരുന്നോ? കോൺഗ്രസിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഞങ്ങൾ ഇന്നു പറയുന്നത് നെഹ്റു അന്നു പറഞ്ഞതു ; പണ്ഡിറ്റ് നെഹ്റു വർഗീയവാദിയായിരുന്നോ? കോൺഗ്രസിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: പണ്ഡിറ്റ് നെഹ്റു വർഗീയവാദിയായിരുന്നോ? എന്ന് കോൺഗ്രസിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു ജവഹർലാൽ നെഹ്റുവിന്റെയെന്ന് മോദി ലോക്സഭയിൽ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് മോദി നെഹ്റുവിനെ കൂട്ടുപിടിച്ചത്. ഞാൻ കോൺഗ്രസിനോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ് പണ്ഡിറ്റ് നെഹ്റു വർഗീയവാദിയായിരുന്നോ? അദ്ദേഹം ഹിന്ദുരാഷ്ട്രം ആവശ്യപ്പെട്ടിരുന്നോ- പ്രധാനമന്ത്രി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. 1950ലെ നെഹ്റു-ലിയാഖത്ത് കരാർ ഇന്ത്യയിലെയും പാകിസ്താനിലെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നെന്നും മതന്യൂനപക്ഷങ്ങളെ കുറിച്ച് ഈ കരാറിൽ പരാമർശിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

ഒരു വലിയ ചിന്തകനായിരുന്ന നെഹ്റു എന്തുകൊണ്ടാണ് അവിടുത്തെ മുഴുവൻ ആളുകളെയും കരാറിൽ ഉൾപ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തിയത് ഞങ്ങൾ ഇന്നു പറയുന്നത് നെഹ്റു അന്നു പറഞ്ഞതു തന്നെയായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.