നെഹറു കോളേജ് വിദ്യാർത്ഥിയെ കാണാതായതിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥി സെറിൽ ബാബു ജോസഫിനെ (22) കാണാനില്ലെന്ന് പരാതി. മെക്കാട്രോണിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയും പത്തനാപുരം കടയ്ക്കാമൺ സ്വദേശിയുമായ സെറിലിനെയാണ്‌വ്യാഴാഴ്ച
മുതൽ കാണാതായത്.
പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചക്ക് ഒരു മണിക്ക് തൃശൂരിൽ നിന്ന് നാട്ടിൽ പോകുന്നതിനായി കായംകുളത്തേക്ക് ട്രെയിൻ കയറിയതിനു ശേഷമാണ് സെറിലിനെ കാണാതായത്. തൃശൂരിൽ നിന്നാണ് സെറിൽ അവസാനമായി വിളിച്ചതെന്നും അതിനുശേഷം ഫോൺ സ്വിച്ച്ഓഫ് ആണെന്നും പിതാവ് സാബു ജോസഫ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം ലഭിക്കുന്നവർ പത്തനാപുരം പൊലീസ് സ്റ്റേഷനിലോ (ഫോൺ: 0475 2352200) സാബു ജോസഫിനെയോ (9745389913, 0475 2371307) വിവരമറിയിക്കുക.
Third Eye News Live
0