play-sharp-fill
ഇനി മുതൽ നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാം : കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം

ഇനി മുതൽ നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാം : കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം

 

സ്വന്തം ലേഖിക

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ ‘നീറ്റി’ന് (National eligibility cum entrance test) ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം.


എന്നാൽ, ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവർ മുൻകൂട്ടി അനുമതി വാങ്ങണം. ബുർഖ, ഹിജാബ്, കാരാ, കൃപാൺ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇതോടെ നീങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉള്ളവർ അഡ്മിറ്റ് കാർഡ് കിട്ടുന്നതിന് മുൻപുതന്നെ ഇക്കാര്യത്തിൽ അനുമതി തേടണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വർഷം പരീക്ഷാ ഹാളിൽ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. തുടർന്ന്, മുസ്ലീം പെൺകുട്ടികൾക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രം ധരിക്കാൻ അനുവദിച്ചിരുന്നെങ്കിലും പരിശോധനയ്ക്കായി 12.30നു മുമ്പ് ഹാളിലെത്തണമെന്ന നിബന്ധനയുണ്ടായിരുന്നു.

ഇളം നിറത്തിലുള്ള അരക്കൈ ഷർട്ട് ധരിക്കാം. കൂർത്ത, പൈജാമ എന്നിവ ധരിക്കരുത്. ചെരുപ്പ് ഉപയോഗിക്കാമെങ്കിലും ഷൂ പാടില്ല.

വാച്ച്, ബ്രെയിസ്ലെറ്റ്, തൊപ്പി, ബെൽറ്റ് എന്നിവയ്ക്കു വിലക്കുണ്ടായിരുന്നു. ഡോക്ടറുടെ നിർദേശ പ്രകാരമുള്ള കണ്ണടയ്ക്കു വിലക്കില്ല. ഇതിന് മുൻപ് പല തവണയും പരിശോധനയെ ചൊല്ലി തർക്കമുണ്ടായിരുന്നു.

അനാവശ്യ പരിശോധന നടത്തിയതിനു രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധമുയർത്തിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.

ഇതേതുടർന്നാണ് 2020ൽ നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാൻ മാനവ ശേഷി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

അതേസമയം, മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യുജി 2020-ന് ഡിസംബർ രണ്ട് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം.

എയിംസ് (All India Institute Of Medical Sciences), ജിപ്മർ (Jawaharlal Institute Of Postgraduate Medical Education And Research) തുടങ്ങിയ പ്രമുഖ മെഡിക്കൽ കോളേജുകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്.

പെൻ, പേപ്പർ രീതിയിലാണ് പരീക്ഷ നടക്കുക. വിശദമായ വിജ്ഞാപനം ntaneet.nic.in ൽ പ്രസിദ്ധീകരിക്കും.

Tags :