അഭിമാനമായി അവൾ ;നാവികസേനയുടെ ആദ്യ വനിത പൈലറ്റ്:ശിവാംഗി
സ്വന്തം ലേഖിക
കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിൽ പുതുയുഗം രചിച്ച് ആദ്യ വനിത പൈലറ്റായി ശിവംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി സബ് ലെഫ്‌നന്റ് ശിവാംഗി ചുമതലയേറ്റത്.ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി.
ദീർഘകാലമായി സ്വപ്നം കാണുന്ന കാര്യമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും ഇത് എത്രത്തോളം വലിയ ഉത്തരവാദിത്വമാണെന്ന് തനിക്ക് നന്നായറിയാമെന്നും ശിവാംഗി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴിമല നാവിക അക്കാദമിയിൽ നിന്ന് നേവൽ ഓറിയന്റേഷൻ കോഴ്‌സ് പൂർത്തിയാക്കിയ ശിവാംഗിക്ക് പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോർണിയർ ഓപ്പറേഷണൽ കൺവേർഷൺ കോഴ്‌സ് കൂടി പൂർത്തിയാക്കാനുണ്ട്.
Third Eye News Live
0