play-sharp-fill
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, മുഴുവൻ മാർക്കും നേടി പാസായത് 67 പേർ, 1316268 പേർ യോ​ഗ്യത നേടി

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, മുഴുവൻ മാർക്കും നേടി പാസായത് 67 പേർ, 1316268 പേർ യോ​ഗ്യത നേടി

ഡൽഹി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1316268 പേരാണ് ബിരുദ പ്രവേശനത്തിന് യോ​ഗ്യത നേടിയിരിക്കുന്നത്. 67 പേരാണ് മുഴുവൻ മാർക്കും നേടി ഒന്നാം റാങ്കിന് അർഹരായത്. കേരളത്തിന് നിന്ന് നാല് പേർ മുഴുവൻ മാർക്കും നേടി പാസായി.

എംബിബിഎസ്, ബിഡിഎസ്, ആയുഷ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത് ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ഇത്തവണ 24,06,079 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 23,33,297 പേർ പരീക്ഷ എഴുതി.


മെയ് അഞ്ചിന് പരീക്ഷ നടത്തി ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിച്ചു. ജനറൽ കാറ്റഗറിയിൽ കട്ട് ഓഫ് 720 – 137ൽ നിന്ന് ഇത്തവണ 720 – 164 ആയി ഉയർത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ 1.44 ലക്ഷം പേരാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 86,681 പേർ യോഗ്യത നേടി. exams.nta.ac.in/NEET എന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. നീറ്റ് യുജി 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ വിവരങ്ങള്‍ നൽകിയാൽ ഫലമറിയാം.