video
play-sharp-fill

പരീക്ഷയുടെ പവിത്രതയെ ബാധിച്ചു, നീറ്റ് പരീക്ഷാ ക്രമക്കേടിൽ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടിസ്

പരീക്ഷയുടെ പവിത്രതയെ ബാധിച്ചു, നീറ്റ് പരീക്ഷാ ക്രമക്കേടിൽ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടിസ്

Spread the love

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രീം കോടതി നോട്ടിസ്. പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് കോടതി വ്യക്തമാക്കി. പരീക്ഷാ ഏജന്‍സിയുടെ മറുപടി ലഭിച്ച ശേഷം കൗണ്‍സിലിങിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂര്‍ത്തിയാകാതെ കൗണ്‍സിലിങ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എസ്.എഫ് കേസ് ഫയല്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട പൊതു താല്‍പര്യ ഹർജിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.