മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്രമോദി: സമ്മാനമായി എല്ലാവർക്കും മൂന്ന് മാസത്തെ മൊബൈൽ റീചാർജ് സൗജന്യം, വസ്തുത എന്ത്?
ന്യൂഡൽഹി: മൂനാം തവണയും പ്രധാനമന്ത്രി ആയതിൻ്റെ സന്തോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 749 രൂപയുടെ മൂന്ന് മാസത്തെ റീചാർജ് മുഴുവൻ ഇന്ത്യക്കാർക്കും സൗജന്യമായി നൽകുന്നു.
അതിനാൽ റീചാർജ് ചെയ്യാൻ ഇപ്പോൾ പോകുക, ചുവടെയുള്ള നീല കളർ ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യ റീചാർജ് നേടുക” ഇങ്ങനെയൊരു പ്രചരണം നിങ്ങളും ഏതെങ്കിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ കണ്ടെത്തിട്ടുണ്ടാകും. നിരവധി പേർ സമാന പോസ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് പോസ്റ്റിൻ്റെ ഉള്ളടക്കം. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയാമോ?
ഇത്തരത്തിലുള്ള സന്ദേശം വ്യാജമെന്ന് പറയുകയാണ് പിഐബി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. കേന്ദ്രസർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്ന പിഐബി ചൂണ്ടിക്കാട്ടിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്, അവർ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് എന്ന സന്ദേശം വാട്സാപ്പ് വഴിയാണ് പ്രചരിച്ചത്. സൗജന്യ സേവനം കിട്ടാൻ ഒരു ലിങ്ക് കാണിച്ചിരുന്നു. ഇതിൽ ക്ലിക്ക് ചെയ്‌താൽ മൊബൈൽ റീചാർജ് ലഭിക്കുമെന്നായിരുന്നു സന്ദേശം.
ലിങ്ക് ക്ലിക്ക് ചെയ്‌താൽ സ്‌കാമർമാരുടെ നിയന്ത്രണത്തിലുള്ള ഒരു വെബ്‌സൈറ്റ് തുറക്കുമെന്നാണ് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അടിസ്ഥാനത്തിൽ പിഐബി പറയുന്നത്. ഈ വെബ്സൈറ്റ് പിന്നീട് ഉപയോക്താക്കളെ കബളിപ്പിക്കും. ഉപയോക്താക്കൾ ബാങ്കിംഗ് വിവരങ്ങൾ നൽകുന്നതിനോ അല്ലെങ്കിൽ ഓഫർ ക്ലെയിം ചെയ്യുന്നതിന് നിശ്ചിത പേയ്മെന്റ് നടത്തുന്നതിനോ ഇടയാക്കും.
ഉപയോക്താക്കൾ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ ബാങ്കിംഗ് തട്ടിപ്പിലേക്ക് നയിച്ചേക്കാവുന്ന അക്കൗണ്ട് വിശദാംശങ്ങളും മറ്റ് ആവശ്യമായ വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭിക്കും. ഉപയോക്താക്കൾ ഇത്തരം സന്ദേശങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു.