video
play-sharp-fill
ഒറ്റ ഏറില്‍ എതിരാളികള്‍ നിഷ്പ്രഭം…! ലുസെയ്ന്‍ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്; ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കി   ഒന്നാംസ്ഥാനം സ്വന്തമാക്കി

ഒറ്റ ഏറില്‍ എതിരാളികള്‍ നിഷ്പ്രഭം…! ലുസെയ്ന്‍ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്; ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കി ഒന്നാംസ്ഥാനം സ്വന്തമാക്കി

സ്വന്തം ലേഖിക

ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗില്‍ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്.

ജാവലിൻത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്.

87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയൻ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.