കെവിൻ വധക്കേസ്; പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്ത് നീനുവിന്റെ അമ്മയെ മർദ്ദിച്ചു

കെവിൻ വധക്കേസ്; പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്ത് നീനുവിന്റെ അമ്മയെ മർദ്ദിച്ചു

Spread the love

സ്വന്തം ലേഖകൻ
തെന്മല: കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് സഹോദരൻ അടിച്ചു തകർത്തു. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകർത്ത്. ചാക്കോയുടെ ഭാര്യ രഹ്നയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ രഹ്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അജിയും ഭാര്യ ജനിയും ചേർന്നാണ് വീട്ടിലെത്തി മർദ്ദിച്ചതെന്ന് രഹ്ന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അജിയുടെ കൈയ്യിൽ ഇരുമ്പ് വടി ഉണ്ടായിരുന്നുവെന്നും അതുപയോഗിച്ച് തലയ്ക്കടിക്കാൻ ശ്രമിക്കവെ താൻ തടഞ്ഞെന്നും നിലത്തു വീണ തന്നെ ക്രൂരമായി മർദ്ദിച്ചതായും രഹ്ന പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെന്മല പോലീസാണ് രഹ്നയ താലൂക്ക് ആശുപത്രിയിലാക്കിയത്. രഹ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് എസ്.ഐ എസ്.പ്രവീൺ പറഞ്ഞു. എന്നാൽ, ഇന്നലെ രാവിലെ രഹ്ന അജിയുടെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും ജോലിക്കു പോയിരുന്ന അജി വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ വിവരം അറിഞ്ഞ് രഹ്നയുടെ വീട്ടിൽ എത്തിയതാണെന്നും പറയുന്നു.