video
play-sharp-fill

നീലേശ്വരം പീഡനക്കേസിൽ വഴിത്തിരിവ്; തെളിവെടുപ്പിനിടെ കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി: ഭ്രൂണം കുഴിച്ചിട്ടത് പെൺകുട്ടിയുടെ പിതാവ്

നീലേശ്വരം പീഡനക്കേസിൽ വഴിത്തിരിവ്; തെളിവെടുപ്പിനിടെ കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി: ഭ്രൂണം കുഴിച്ചിട്ടത് പെൺകുട്ടിയുടെ പിതാവ്

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: നീലേശ്വരത്ത് 16കാരിയെ അച്ഛനടക്കം ഏഴ് പേർ പീഡിപ്പിച്ച കേസിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ പിതാവ് തന്നെയാണ് ഭ്രൂണം വീടിന് സമീപം കുഴിച്ചിട്ടത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തഹസില്‍ദാറും ഫൊറന്‍സിക് സര്‍ജനും സംഭവസ്ഥലത്തെത്തിയിരുന്നു. കേസില്‍ പ്രധാന തെളിവായതിനാല്‍ ഭ്രൂണം ഡി.എന്‍.എ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവും. കഴിഞ്ഞ മാസം 22 നാണ് ഭ്രൂണം കുഴിച്ചിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മൂന്ന് മാസം വളർച്ചയുള്ളതായി കരുതുന്നു. ഇതോടെ ഗർഭഛിദ്രം നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തുന്നതിന് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് വീട്ടില്‍ വെച്ചാണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്.

കുട്ടി തന്നെയാണ് നീലേശ്വേരം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എട്ടാം ക്ലാസു മുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിച്ചിരുന്നെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരണം.