മറുകരയെത്താൻ മാർഗമില്ല , കോട്ടയത്തു രോഗിയായ അമ്മയെ ,മക്കൾ ആശുപത്രിയിലെത്തിച്ചത് കമ്പിൽ കെട്ടിയ തുണിയിൽ ചുമന്ന്..
സ്വന്തംലേഖകന്‍
കോട്ടയം : പുറംലോകത്തെത്താനുള്ള ഏക മാര്‍ഗം കാലപ്പഴക്കത്താല്‍ തേഞ്ഞ് തീര്‍ന്ന തടിപ്പാലം. കാലൊന്ന് ഇടറിയാല്‍ തോട്ടില്‍ വീഴും…രോഗം മൂര്‍ച്ചിച്ഛ് അവശയായ അമ്മയെ മക്കള്‍ ഈ പാലം കടത്തി ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കിടത്തി ചുമന്ന്…
ഈ ദുരവസ്ഥയുണ്ടായത് ഉത്തര്‍പ്രദേശത്തെ കുഗ്രാമങ്ങളില്‍ അല്ല, നവകേരളം പടുത്തുയര്‍ത്തുകയാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ലയായ കോട്ടയത്താണ്.
കോട്ടയം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ നീലംപേരുരിലാണ് രോഗം മൂര്‍ച്ഛിച്ച അമ്മയെ മക്കള്‍ കമ്പില്‍കെട്ടിയ തുണിയില്‍ കിടത്തി ചുമന്ന് തേഞ്ഞ് തീര്‍ന്ന പാലത്തിലൂടെ നാല്പ്പത് മീറ്ററോളം നടന്ന് ആശുപത്രിയിലെത്തിച്ചത്. കാലൊന്ന് തെറ്റിയാല്‍ അമ്മയും മക്കളും തോട്ടില്‍ വീഴും എന്ന അവസ്ഥയില്‍ ജീവ്ന്‍ പണയം വെച്ചാണ് വാഹനം എത്തുന്ന വഴി വരെ ചെന്നുപറ്റിയത്. പ്രമേഹ രോഗം മൂര്‍ച്ഛിച്ചത് കാരണം ഇടതുകാലിന്‍െ തള്ളവിരല്‍ മുറിച്ചു മാറ്റിയ 70 കാരി രത്‌നമ്മയെയാണ് അതിസാഹസികമായി ആശുപത്രിയിലെത്തിച്ചത്. കുട്ടനാടിന്‍െ ഭാഗമായ നീലംപേരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് സംഭവം. പഞ്ചായത്തിലെ പുറത്തേരി കടവിലെ കുടുംബങ്ങള്‍ക്ക് മറുകരയെത്താന്‍ തടിപ്പാലമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. രത്നമ്മ മാസങ്ങളായി കുറിച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിച്ചെങ്കിലും പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ സി.പി.എം മാണ് പഞ്ചായത്ത് ഭരിക്കുന്നത്. പാലമില്ലാത്ത വാര്‍ഡിലെ മെമ്പര്‍ കോണ്‍ഗ്രസുകാരനും. ഓരോ തിരഞ്ഞെടുപ്പിനും മാറി മാറി വരുന്ന ഭരണസമിതി പാലം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കുന്നതല്ലാതെ അതിനായി പരിശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ പ്രദേശത്തെ കുട്ടികളും സ്കൂളുകളിലേക്ക് പോകുന്നതിന് ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ നീലംപേരൂര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു.