video
play-sharp-fill
നെടുമ്പാശ്ശേരിയിൽ മസ്ജിദിന്റെ ജനൽചില്ല് കല്ലെറിഞ്ഞു തകർത്ത സംഭവം : പ്രതി പരാതി നൽകിയ പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ മകൻ ; യുവാവ് പൊലീസ് പിടിയിൽ

നെടുമ്പാശ്ശേരിയിൽ മസ്ജിദിന്റെ ജനൽചില്ല് കല്ലെറിഞ്ഞു തകർത്ത സംഭവം : പ്രതി പരാതി നൽകിയ പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ മകൻ ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി : നെടുമ്പാശ്ശേരി മേയ്ക്കാട് ജുമാമസ്ജിദിന്റെ ജനൽച്ചില്ല് കല്ലെറിഞ്ഞു തകർത്ത പ്രതി പൊലീസ് പിടിയിൽ. മേയ്ക്കാട് ചെരിയംപറമ്പിൽ നാസിഫ് (23) ആണ് പിടിയിലായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി ഇതേ പള്ളി കമ്മിറ്റി സെക്രട്ടറി ബാവകുഞ്ഞിന്റെ മകനാണ് നാസിഫ്.

ഇക്കഴിഞ്ഞ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.നാളുകളായുള്ള നാസിഫിന്റെ കൂട്ടുകെട്ടുകളും പ്രവൃത്തികളും സംബന്ധിച്ചുള്ള വീട്ടുകാരുടെ പരാതികളും വീട്ടുകാരുടെ സമുദായപ്രവർത്തനങ്ങളോടുള്ള എതിർപ്പുമാണ് നാസിഫ് പള്ളിയുടെ ജനൽചില്ല് തകർത്തെറിഞ്ഞതിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ സംഭവത്തെ നിസാമുദ്ദീൻ സംഭവവുമായി ചിലർ ബന്ധപ്പെടുത്തി ചിലർ നാട്ടിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവിഭാഗത്തിലുമുള്ള നാട്ടുകാർ സംയമനം പാലിക്കുകയാണ് ഉണ്ടായത്.

ഇത് പ്രദേശത്തിന്റെ മതസൗഹാർദത്തിന്റെ പ്രതീകവുമായി മാറുകയും ചെയ്തിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചതിനു ശേഷമായിരുന്നു പൊലീസ് അറസ്റ്റ് നടത്തിയത് എന്നും പറഞ്ഞു.