video
play-sharp-fill
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് ബോംബ് എന്ന് മറുപടി പറഞ്ഞ യുവാവ് അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് ബോംബ് എന്ന് മറുപടി പറഞ്ഞ യുവാവ് അറസ്റ്റിൽ

 

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിൻ്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ കളിയാക്കിയ യുവാവ് അറസ്റ്റിൽ. ലഗേജിന്റെ ഭാരക്കൂടുതൽ അന്വേഷിച്ച ഉദ്യോഗസ്ഥരോട് ബാഗിൽ  ബോംബാണെന്ന് മറുപടി പറഞ്ഞ കോഴിക്കോട് സ്വദേശി റഷീദിനെയാണ് അറസ്റ്റ് ചെയ്തത്.

 

ഇന്നലെ കൊലാലംപൂരിലേക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതായിരുന്നു റഷീദ്. തുടർന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗിൽ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയും ബാഗിലെന്താണെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുകയും ചെയ്‌തത്‌.

 

എന്നാൽ ബോംബുണ്ട് എന്ന പരിഹാസരൂപേണെയുള്ള മറുപടിയാണ് റഷീദ് നൽകിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിക്കുകയും നെടുമ്പാശ്ശേരി പോലീസ് ഇയാളെ കസഡിയിലെടുക്കുകയും ചെയ്തു‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group