video
play-sharp-fill

ആശങ്കകൾക്ക് വിരാമമിട്ട് അവരെത്തി : ഒരാഴ്ചയലധികമായി ഇറ്റലിയിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി: ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി സംഘത്തെ  മാറ്റി

ആശങ്കകൾക്ക് വിരാമമിട്ട് അവരെത്തി : ഒരാഴ്ചയലധികമായി ഇറ്റലിയിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി: ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി സംഘത്തെ മാറ്റി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ ബാധിത പ്രദേശമായ ഇറ്റലിയിൽ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി . വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇവരെ ആലുവയിലെ ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. കൊറോണ ഏറ്റവും അധികം ബാധിച്ച റോമിലെ വിമാനത്താവളത്തിലാണ് ഒരാഴ്ചയോളമായി ഇവർ കുടുങ്ങി കിടക്കുകയായിരുന്നു.
രാവിലെ 8 മണിയോടെയാണ് ഇവർ നെടുമ്പാശ്ശേരിയിലെത്തിയത്. ദുബായ് വഴിയായിരുന്നു യാത്ര.

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് വരണമെങ്കിൽ രോഗ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശമാണ് ഇവർക്ക് വിനയായത്. ഇറ്റലിയിൽനിന്നും ഇത് ലഭ്യമാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇറ്റലി യിൽ എത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായത ്ഇന്ത്യയിൽ നിന്ന് പോയ മെഡിക്കൽ സംഘം ഇവർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാട്ടിലേക്ക് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group