
തേർഡ് ഐ ബ്യൂറോ
മുംബൈം: പശു അമ്മയാകുന്ന നാട്ടിൽ ചാണകം കൊണ്ട് പെയിന്റിറങ്ങിയാലും അത്ഭുതപ്പെടേണ്ട. കേന്ദ്ര സർക്കാർ സ്ഥാപനം തന്നെ ചാണകം ഉപയോഗിച്ച് പെയിന്റിറങ്ങുമ്പോഴാണ് ഇത് തന്നെ വ്യക്തമാകുന്നത്.
കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഖാദി ആന്റ് വില്ലേജ് ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത പെയിന്റ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തിറക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസ്ഥിതിയോട് ചേർന്നുനിൽക്കുന്നതും വിഷമയമായ രാസവസ്തുക്കൾ ഇല്ലാത്തതുമാണ് പുതിയ പെയ്ന്റെന്ന് മന്ത്രിയുടെ ഓഫീസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘വേദിക് പെയ്ന്റ്’ എന്നാണ് ഈ ഉത്പന്നത്തിന് പേര് നൽകിയിരിക്കുന്നത്.
ഗ്രാമങ്ങളിലെ സാമ്പത്തികമേഖലയെ പുതിയ പദ്ധതി സഹായിക്കുമെന്നും കർഷകർക്ക് മറ്റൊരു വരുമാനം കൂടിയാവുമെന്നുമാണ് വേദിക് പെയ്ന്റിനെകുറിച്ച് ഗഡ്കരി പറഞ്ഞിരുന്നു.
പ്രകൃതി സൗഹൃദം, ആന്റി ബാക്ടീരിയിൽ, കഴുകിക്കളയാനുള്ള സൗകര്യം, വിലക്കുറവ് എന്നീ ഗുണങ്ങൾ ഈ പെയിന്റിനുണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ജയ്പൂരിലുള്ള കെവിഐസി കീഴിലുള്ള കുമാരപ്പ നാഷണൽ ഹാൻഡ്മേഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടാണ് പെയ്ന്റ് വികസിപ്പിച്ചെടുത്തത്.