ഇടത് വലത് മുന്നണികൾ രഹസ്യ കച്ചവടത്തിൽ: എൻഡിഎ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയക്കുതിപ്പ് കണ്ട് ഇടത്-വലത് മുന്നണികൾ രഹസ്യ കച്ചവടം നടത്തുന്നതായി കേരള കോൺഗ്രസ് സംസ്ഥാന വൈസ് 

ചെയർമാൻ അഹമ്മദ് തോട്ടത്തിൽ പറഞ്ഞു. എൻഡിഎ കോട്ടയം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും സഖ്യം ഉണ്ടാക്കിയാലും എൻഡിഎയുടെ വിജയം സുനിശ്ചിതമാണെന്നും മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.എൻഡിഎ നിയോജക മണ്ഡലം ചെയർമാൻ എൻ.കെ. നന്ദകുമാർ അദ്ധ്യക്ഷനായി.എൻ.കെ.ശശികുമാർ, പി.സുനിൽകുമാർ, അഡ്വ. എം.എസ്.കരുണാകരൻ,ടി.എൻ.ഹരികുമാർ, പി.കെ.രവീന്ദ്രൻ, ഡോ.ഗ്രേസമ്മ മാത്യു, ജേക്കബ് കുര്യാക്കോസ്, അഡ്വ.ശാന്തറആം തോളൂർ,കെ.ജെ.ജോസഫ്, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group