
എൻസിപി ആലപ്പുഴയിൽ പിളർന്നു: ഒരു വിഭാഗം കേരളാകേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു.
ആലപ്പുഴ: ആലപ്പുഴയിൽ എൻസിപി(എസ്) ഘടകം പിളർന്നു. ഒരുവിഭാഗം പ്രവർത്തകർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയിൽ നടക്കും.
പിസി ചാക്കോയ്ക്കൊപ്പം നിൽക്കുന്നവരാണ് എൻസിപി വിട്ട് കേരളാ കോൺഗ്രസ് ജോസഫിനൊപ്പം ചേർന്നത്. മുൻദേശീയ പ്രവർത്തക സമിതി അംഗമായ നേതാവിന്റെ നേതൃത്വത്തിലാണ് പാർട്ടി മാറ്റം. ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും കേരളാ കോൺഗ്രസിൽ ചേർന്നതായി നേതാക്കൾ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
പാർട്ടിയിൽ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ്. പാർട്ടിയിൽ ഒരേ ആളുകൾ തന്നെ അധികാരം പങ്കിടുന്നു. സാധാരണ പാർട്ടി പ്രവർത്തകർ അദ്ധ്വാനിച്ച് ജയിപ്പിച്ച് അയക്കുന്ന എംഎൽഎമാർ ചെയ്യാൻ പറ്റുന്ന സഹായങ്ങൾ പാർട്ടിക്കാർക്ക് നൽകണം മുൻകാലങ്ങളിൽ കമ്യൂണിസ്റ്
പാർട്ടിയുടെയും വോട്ടുകളിൽ ചോർച്ചയുണ്ടാകാറില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തെരഞ്ഞെടുപ്പിൽ അഹങ്കാരം ആര് കാണിച്ചാലും വോട്ടുമാറ്റി ചെയ്യുമെന്ന് ജനം കാണിച്ചുകൊടുത്തു. ഈ രീതിയിൽ പൊതുപ്രവർത്തനം നടത്തിയാൽ ജനം കൈകാര്യം ചെയ്യും. എൻസിപിയിൽ 40 വർഷത്തോളം പ്രവർത്തിച്ചവരാണ് പാർട്ടിവിടുന്നതെന്നും കേരളാ കോൺഗ്രസ് ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.