
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണത്തിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എൻ.സി.പി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേയ്ക്കു മാർച്ച് നടത്തും.
നഗരസഭ ഭരണത്തിലേറി ഒരു വർഷമായിട്ടും ഇതുവരെയും നഗര സഭയിലെ കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസന പദ്ധതികൾ പോലും എങ്ങും എത്തിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് നഗരസഭയിലേയ്ക്കു എൻ.സി.പി നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്.
നഗരസഭ അധികൃതരുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് മാർച്ച്.
നവംബർ എട്ട് തിങ്കളാഴ്ച രാവിലെയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ എന്നിവർ അറിയിച്ചു.