Spread the love

തായ് എയർവേയ്സിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം. വിമാനത്തിൽ വച്ച് ബാഗ് നഷ്ടപ്പെട്ടെന്നും ഈ വിഷയം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. തായ് എയർവെയ്സിനെ ടാഗ് ചെയ്താണ് നടി വിമർശനമുന്നയിച്ചത്. 

video
play-sharp-fill

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയർവേയ്സിന്‍റെ സേവനത്തിനെതിരെ നസ്രിയ പ്രതികരിച്ചത്. “ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈൻറെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ എനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. ബാ​ഗ് നഷ്ടപ്പെടുക… അതേക്കുറിച്ച് അന്വേഷിക്കുമ്പോൾ യാതൊരു പരി​ഗണനയും തരാതിരിക്കുക. ഇനി ജീവിതത്തിലൊരിക്കലും തായ് എയർവേയ്സിന്റെ സർവീസ് ഉപയോഗിക്കില്ല” നസ്രിയ കുറിച്ചു.