play-sharp-fill
കർഷക മോർച്ച ജില്ലാ സെക്രട്ടറി നാസർ റാവുത്തറിൻ്റെ അനുശോചന യോഗം കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തി

കർഷക മോർച്ച ജില്ലാ സെക്രട്ടറി നാസർ റാവുത്തറിൻ്റെ അനുശോചന യോഗം കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : അന്തരിച്ച കർഷക മോർച്ച ജില്ലാ സെക്രട്ടറി നാസർ റാവുത്തറിൻ്റെ അനുശോചന യോഗം കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തി.


നന്മയും ആദർശശുദ്ധിയും സൗമ്യമായ പെരുമാറ്റവും കൊണ്ടു ജനങ്ങളെ ആകർഷിച്ച, കോട്ടയം നഗരത്തിലെ ബിജെപിയെ വളർത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ച നാസർ റാവുത്തറിൻ്റെ വിയോഗം ബിജെപിക്ക് തീരാനഷ്ടമാണെന്നു അനുശോചനയോഗത്തിൽ ബിജെപി സംസ്ഥാന കമ്മറ്റി അംഗം ബി രാധാകൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി എക്സിക്യൂട്ടീവ് അംഗം നന്ദിയോട് ബഷീർ, ബിജെപി മധ്യമേഖല ഉപാദ്ധ്യക്ഷൻ ടി എൻ ഹരി, ബിഡിജെഎസ് കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷൻ ശാന്താ റാം റോയി തോളൂർ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പിജി ബിജുകുമാർ, ബിജെപി ജില്ലാ ഉപാദ്ധ്യക്ഷ സിന്ധു ബി കോതശ്ശേരി, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ജയപ്രകാശ് വാകത്താനം, ബിജുകുമാർ പാറയ്ക്കൻ, ജതീഷ് കോടപ്പള്ളി, വിനു ആർ മോഹൻ, വിപി മുകേഷ്, ടിആർ അനിൽകുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു പ്രസന്നകുമാർ, രാജേഷ് ചെറിയമഠം എന്നിവർ സംസാരിച്ചു.