നയൻതാര ഒരു മോശം സത്രീയാണ്, എന്റെ ഭർത്താവിനെ അവർ തട്ടിപ്പറിച്ചെടുത്തതാണ് : നയൻതാരയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രഭുദേവയുടെ മുൻഭാര്യ
സ്വന്തം ലേഖകൻ
കൊച്ചി : തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന പേരുകളായിരുന്നു നയൻതാരയും പ്രഭുദേവയും. സിനിമാലോകം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം.
ഇപ്പോഴിതാ പ്രഭുദേവയുടെ ഭാര്യ ഇവരുടെ ബന്ധത്തെ കുറിച്ച് പറയുകയാണ്. പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് എന്ന ലത പ്രഭുദേവയുടെയും നയൻതാരയുടെയും ബന്ധത്തെ കുറിച്ചും പറയുകയും നയൻതാരയെ ശപിക്കുകയും ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാളുടെ കുടുംബം തകർത്തെറിഞ്ഞതിന് നയൻതാര ശിക്ഷിക്കപ്പെടണമെന്നും എന്റെ ഭർത്താവിനെ അവർ തട്ടിപ്പറിച്ചെടുത്തതാണെന്നും റംലത്ത് പറഞ്ഞു. പ്രഭുദേവ ഒരിക്കലും നയൻതാരയുമായി പ്രണയത്തിലായി എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അതൊരു ബ്ലാക്ക് മാജിക് ആയിരിക്കുമെന്നാണ് കരുതെന്നതും റംലത്ത് പറഞ്ഞു.
നയൻതാരയെ പോലെ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ നിയമപരമല്ലാതെ സ്വന്തമാക്കുന്ന സ്ത്രീകളെല്ലാം ശിക്ഷിക്കപ്പണമെന്നും റംലത്ത് പറഞ്ഞു. എന്റെ ഭർത്താവിനെ തട്ടിയെടുത്തത് ചൂണ്ടി കാണിച്ച് പൊലീസിനോട് നയൻതാരയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റംലത്ത് പറഞ്ഞു.
നയൻതാരം മോശം സ്ത്രീയ്ക്ക് ഉദാഹരണമാണെന്നും തന്റെ കൈയിൽ കിട്ടിയാൽ അപ്പോൾ തന്നെ അടിക്കുമെന്നും റംലത്ത് പറയുന്നു.കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഞങ്ങളെ അദ്ദേഹം സംരക്ഷിച്ച് വരികയാണ്. അടുത്തിടെയാണ് ഞങ്ങൾക്ക് വേണ്ടി ഒരു വീട് അദ്ദേഹം വാങ്ങിയത്. എന്നാലിപ്പോൾ എല്ലാം മാറി മറിയുകയായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലെ നിയമം അനുസരിച്ച് വിവാഹിതനായ ഒരാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം പ്രഭുദേവയും നയൻതാരയും തമ്മിലുള്ള ബന്ധം സങ്കീർണമാവുകയായിരുന്നുവെന്നും റംലത്ത് കൂട്ടിച്ചേർത്തു.
1995 ലായിരുന്നു പ്രഭുദേവയും റംലത്തും തമ്മിൽ വിവാഹിതരാവുന്നത്.മുസ്ലിം ആയിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാൻ വേണ്ടി ഹിന്ദു മതം സ്വീകരിക്കുകയിരുന്നു. തുടർന്നാണ് റംലത്ത് എന്ന പേര് മാറ്റി ലത എന്ന പേര് സ്വീകരിച്ചതും.