video
play-sharp-fill

നയന സൂര്യന്റെ മരണം:ആദ്യ അന്വേഷത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പുതിയ സംഘത്തിലും; ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം

നയന സൂര്യന്റെ മരണം:ആദ്യ അന്വേഷത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പുതിയ സംഘത്തിലും; ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നയന സൂര്യന്റെ ദുരൂഹ മരണത്തിന് പൊലീസിന് വന്‍ വീഴ്ച സംഭവിച്ചെന്ന് സൂചന.

ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിലും ഉള്‍പ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ക്രിസ്റ്റഫര്‍ ഷിബു രണ്ടാമത്തെ അന്വേഷണ സംഘത്തിലും ഉണ്ട്. ഷിബു മ്യൂസിയം സ്റ്റേഷനിലായിരുന്നപ്പോള്‍ നയന കേസ് അന്വേഷിച്ചിരുന്നു.

ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം ആണ്. നിലവില്‍ ക്രൈംബ്രാഞ്ചിലാണ് ഷിബു.

മരണ സമയത്ത് നയന സൂര്യ ധരിച്ചിരുന്ന വസ്ത്രങ്ങളും പുതപ്പും കാണാതായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തവ ആണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

ഫൊറന്‍സിക് പരിശോധനക്കായി ഇവ നല്‍കിയിട്ടുണ്ടോ ഫൊറന്‍സിക് ലാബില്‍ ഇവ ഉണ്ടോ എന്നതില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്.