നവ്യ നായർക്ക് രണ്ട് കുട്ടികളെന്ന് സംഘാടകർ : തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് പൊതുവേദിയിൽ നടി : വീട്ടുകാർ എന്ത് വിചാരിക്കും?

Spread the love

 

നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരം പ്രചരിപ്പിച്ചതിനെതിരെ നടി പൊതുവേദിയിൽ തുറന്നടിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ തന്നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയ സംഘടകര്‍ക്ക് മറുപടി നൽകി നവ്യ. സ്റ്റേജില്‍ വച്ചുള്ള നടിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.

video
play-sharp-fill

നടിക്ക് രണ്ട് കുട്ടികളുണ്ടെന്ന തെറ്റായ വിവരം ബുക്‌ലെറ്റായി അച്ചടിച്ചതാണ് നവ്യയെ പ്രകോപിപ്പിച്ചത്. ഇതില്‍ പരിഭവം അറിയിച്ചാണ് താരം സംസാരിക്കുന്നത്. നവ്യയ്ക്ക് രണ്ട് മക്കളുണ്ടെന്നും യാമിക എന്ന പേരില്‍ ഒരു മകള്‍ ഉണ്ടെന്നുമാണ് പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്ലെറ്റില്‍ അച്ചടിച്ചിരിക്കുന്നത്.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ: ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്‌ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നാണ്. എന്റെ മോന്‍ എന്ത് വിചാരിക്കും? എന്റെ കുടുംബം എന്ത് വിചാരിക്കും? എന്നെ പറ്റി അറിയാത്തവര്‍ അതല്ലേ സത്യമാണെന്ന് മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ച്‌ പേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച്‌ എഴുതരുത്. വിക്കിപീഡിയയില്‍ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്ബോള്‍ അവരെ കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ തന്നെ എഴുതുക. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാന്‍ അഭിനയിക്കാത്ത കുറച്ച്‌ സിനിമകളുടെ ലിസ്റ്റ് കൂടി അതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റില്‍ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ട്’’ എന്നാണ് നവ്യ നായര്‍ പറയുന്നത്.