സച്ചിൻ സാവന്ത് നവ്യ നായരെ കാണാൻ കൊച്ചിയിൽ എത്തിയത് 15 – 20 തവണ; ഇ.ഡി കുറ്റപത്രം

Spread the love

മുംബൈ :നടി നവ്യ നായരെ കാണാൻ അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് 15 – 20 തവണ കൊച്ചിയിലെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. സച്ചിൻ സാവന്ദിന്റെ കാമുകിയാണ് നവ്യ നായരെന്നും ഒരേ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും സാവന്ദിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.

പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പുറത്തുവന്ന വിശദാംശങ്ങളാണ് നവ്യയും സച്ചിൻ സാവന്ദും തമ്മിലെ ബന്ധം വ്യക്തമാക്കുന്നത്. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീർ ഗബാജി മൊഴി നൽകിയിട്ടുണ്ട്. പലതവണ സന്ദർശിക്കുകയും സ്വർണാഭരണം സമ്മാനമായി നൽകുകയും ചെയ്തു. എന്നാൽ, ക്ഷേത്ര ദർശനത്തിനായാണ് കേരളത്തിലെത്തിയിരുന്നത് എന്നാണ് സച്ചിന്റെ മൊഴി.

കുറ്റപത്രത്തിലെ സാവന്ദിന്റെ സുഹൃത്ത് സാഗർ ഹനുബന്ദ് താക്കൂറിന്റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. നവി മുംബൈയിലെ ജിമ്മിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗർ മൊഴി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്ദ് അറസ്റ്റിലായത്. സാ​വ​ന്തി​ന്റെ വാ​ട്​​സ്ആ​പ്പ്​ ചാ​റ്റി​ൽ നി​ന്നാ​ണ്​ ന​വ്യ നാ​യ​രു​മാ​യു​ള്ള ബ​ന്ധം ഇ.​ഡി ക​ണ്ടെ​ത്തി​യ​ത്. സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലാണ് നവ്യ നായർ ഇ.ഡിക്ക് നൽകിയ മൊഴി. ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ സച്ചിൻ സാവന്ദിനെ പരിചയമുണ്ടെന്നാണ് നവ്യയുടെ കുടുംബം പറയുന്നത്.