play-sharp-fill
ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല ; എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ എപ്പോഴും വരണം : നവ്യ നായർ

ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല ; എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ എപ്പോഴും വരണം : നവ്യ നായർ

സ്വന്തം ലേഖകൻ

കൊച്ചി: സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരണമെന്ന് നടി നവ്യ നായർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നവ്യ. താരത്തിന്റെ നൃത്തവിദ്യാലയമായ മാതംഗി ഡാൻസ് സ്‌കൂളിന്റെ മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു നവ്യയുടെ മറുപടി.

ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പൊലീസും ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങളല്ലേ വരേണ്ടതെന്നും താരം പറഞ്ഞു. നടൻ സിദ്ദിഖ് ഒളിവിൽ പോയതിനേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നവ്യയുടെ ഈ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ എപ്പോഴും വരണം. നൃത്തത്തിന്റെ കാര്യമെടുത്താൽ കലാക്ഷേത്രയിലൊക്കെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ നമ്മൾ പത്രങ്ങളിൽ വായിച്ചതുമാണ്. സിനിമ, നൃത്തം എന്നു മാത്രമല്ല എല്ലായിടത്തും മാറ്റങ്ങൾ വരണം.

ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി പോകാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല, നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത് എന്ന് മനസിലാക്കിയാൽ മതി’- നവ്യ പറഞ്ഞു.