play-sharp-fill
സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞ് വെച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം ; പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് കെ.പി.സി.സി. സെക്രട്ടറി എൻ. രവി

സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞ് വെച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം ; പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് കെ.പി.സി.സി. സെക്രട്ടറി എൻ. രവി

സ്വന്തം ലേഖകൻ

കൃഷ്ണപുരം : സർക്കാർ ജീവനക്കാരെയും,സർവ്വീസ്പെൻഷൻകാരെയും ദ്രോഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ്മുഖ്യമന്ത്രി ആയിരിക്കുമെന്ന് കെ.പി.സി.സി. സെക്രട്ടറി എൻ. രവി. സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞ് വെച്ചിട്ടുള്ള ആനുകൂല്യങ്ങൾഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൃഷ്ണപുരം മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് ഡെയ്സി ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.എസ്.പി.എ. ജില്ല സെക്രട്ടറി എ.സലിം മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വൈസ് പ്രസിഡന്റ് സി. മോനച്ചൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. മോഹനൻ പിള്ള, മുൻ ജില്ലാ സെക്രട്ടറി കണിശ്ശേരി മുരളി, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ, ജില്ലാ കമ്മിറ്റി അംഗം എം. ചന്ദ്രബാബു, നിയോജക മണ്ഡം പ്രസിഡന്റ്, എം.അബ്ദുൽ ഹക്ക്, നിയോജക മണ്ഡലം സെക്രട്ടറി ഹബീബ് പൊന്നേറ്റിൽ, മണ്ഡലം ഭാരവാഹികളായ കെ.വി.ഷൈലേഷ്, വി.ഉണ്ണികൃഷ്ണൻ നായർ, വി. രാജൻ പിള്ള, ബൈജു ബീഗം, ശ്രീകുമാരി, അനിയൻ കുഞ്ഞ്, ജസ്റ്റസ് ജോർജ്,എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഡെയ്സി ജോർജ് (പ്രസിഡന്റ്‌ ) കെ.വി.ഷൈലേഷ് (സെക്രട്ടറി) വി.ഉണ്ണികൃഷ്ണൻ(ട്രഷറർ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.