video
play-sharp-fill

Saturday, May 17, 2025
Homeflashഹരിത നവരാത്രി ആഘോഷം, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

ഹരിത നവരാത്രി ആഘോഷം, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഹരിത നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്
പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ
ക്ഷേത്ര പരിസരത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പേപ്പർ കവറുകളും, ലഘു ഭക്ഷണ വിതരണത്തിന് ഇലകളും മറ്റും ഉപയോഗിക്കാനും നിർദ്ദേശം നൽകി.
കടകളിൽ വരുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങൾക്ക് മാലിന്യ നിക്ഷേപിക്കാനായി ജൈവ ബിന്നുകൾ ക്ഷേത്ര പരിസരത്ത് സ്ഥാപിക്കും.
പ്ലാസ്റ്റിക് നിരോധനവുമായി സഹകരിക്കാത്ത വ്യാപാരികളിൽ നിന്നും പിഴ അടക്കമുള്ള നടപടികൾ വരുംദിവസങ്ങളിൽ സ്വീകരിക്കുമെന്ന് പഞ്ചായത്ത് താക്കീത് നൽകിയിട്ടുണ്ട്.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ആനി മാമ്മൻ,സെക്രട്ടറി അരുൺ കുമാർ, വൈസ് പ്രസിഡന്റ്‌ ശ്രീ റോയ് മാത്യു,ജൂനിയർ സൂപ്രണ്ട് ബിന്ദുമോൻ വി ആർ,വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പ്രിയ മധുസൂധനൻ, ആരോഗ്യ വിദ്യഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൻ ജീനാ ജേക്കബ്, , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അർച്ചന ഷാജി എന്നിവർ നേതൃതം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments