video
play-sharp-fill

നവതിയാഘോഷം പ്രകോപിപ്പിച്ചു: മാന്നാനത്ത്  അച്ഛന്റെ തല വെട്ടിപ്പൊട്ടിച്ച് മകന്റെ ആഘോഷം; വെട്ടേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ

നവതിയാഘോഷം പ്രകോപിപ്പിച്ചു: മാന്നാനത്ത് അച്ഛന്റെ തല വെട്ടിപ്പൊട്ടിച്ച് മകന്റെ ആഘോഷം; വെട്ടേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: നവതി ആഘോഷം സംഘടിപ്പിക്കുകയും, സ്വത്തുക്കൾ മറ്റു ബന്ധുക്കളുടെ പേരിൽ മാറ്റിയെഴുതുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത അച്ഛന്റെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ച് മകന്റെ ഭീഷണി. മകന്റെ അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ മാന്നാനം തലശേരിപ്പറമ്പിൽ തങ്കപ്പനെ (90) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ചന്റെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മകൻ ബിജുമോനെ പുലച്ചെയോടെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച തങ്കപ്പൻ തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നവതിയുടെ  ആഘോഷത്തിന്റെ ഭാഗമായി പാർട്ടി നൽകിയിരുന്നു. മകന്റെ എതിർപ്പ് മറികടന്നാണ് തങ്കപ്പൻ പാർട്ടി നൽകിയത്. മകൻ ബിജുമോനെ പാർട്ടിയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബിജുമോൻ, തങ്കപ്പനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ടു തവണ ബിജുമോൻ തങ്കപ്പന്റെ തലയ്ക്ക് നേരെ കത്തി ഓങ്ങി. വെട്ടേറ്റ തങ്കപ്പൻ നിലവിളിയോടെ പിന്നിലേയ്ക്ക് മറിഞ്ഞു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് പുലർച്ചെയോടെ ബിജുമോനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബിജുമോനെ റിമാൻഡ് ചെയ്തു. സ്ഥലം ബ്രോക്കറായി നടക്കുന്ന ബിജുമോൻ നേരത്തെ തന്നെ പ്രദേശത്തെ പ്രശ്‌നക്കാരുടെ പട്ടികയിലാണ് ഉൾപ്പെട്ടിരുന്നത്. ഭാര്യ ഉപേക്ഷിച്ചു പോയ ഇയാളുടെ രണ്ടു കുട്ടികളും മികച്ച നിലയിലാണ് പഠിക്കുന്നത്.